കോഴഞ്ചേരി തെക്കേമല ജോലി കഴിഞ്ഞ് രാത്രിയില് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയ്ക്ക് നേരെ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്. ആറന്മുള ഇടശ്ശേരിമല ഐക്കരമല മോഡിയില് ഭാഗത്ത് നെടിയകാലായില് പ്രവീണി (28)നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. തെക്കേമല ജംഗ്ഷനില് 21 ന് രാത്രി എട്ടരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടര്ന്ന് ചെന്ന് അപമാനിക്കാന് ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര് ഇയാളെ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Attack on housewife in Kojancherry; The young man is under arrest